
കയ്പ്പമംഗലം: പാട്ടെഴുത്തിന്റെ ചരിത്രകാരനെ കാണാൻ പാട്ടെഴുത്തുകാരനെത്തി. പാട്ടും, ഓർമ്മകളും, കവിതകളുമൊക്കെയായി ഇരുവരുടെയും മണിക്കൂറുകൾ നീണ്ട കൂടിച്ചേരൽ. മലയാള സിനിമയിലെ പാട്ടുകളുടെയും പാട്ടിന്റെ ശില്പികളുടെയും ചരിത്രം തുടർച്ചയായി 365 ദിവസങ്ങൾ എഴുതി ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡിൽ ഇടം നേടിയ ചെന്ത്രാപ്പിന്നി സ്വദേശി സതീഷ് കുമാർ വിശാഖപട്ടണത്തെ കാണാനാണ് കവിയും, ഗാനരചയിതാവുമായ റഫീക്ക് അഹമ്മദെത്തിയത്. പാട്ടുകളുടെയും പാട്ടിന്റെ ശില്പികളുടെയും ചരിത്രമുൾപ്പെടുത്തിയ ലേഖന പരമ്പരയായ 'പാട്ടോർമ്മകൾ @365' മനോഹരമായ ലേ ഔട്ടോടെ രേഖപ്പെടുത്താനായത് വലിയ നേട്ടമാണെന്ന് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഓരോ പാട്ടുകളും അതിന്റെ ചരിത്രം ഇഴകീറി പരിശോധിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലൂടെ അത്തരം പാട്ടുകളെന്നും സംഗീതാസ്വാദകരുടെ മനസിൽ നിറഞ്ഞുനിൽക്കുമെന്നും റഫീക്ക് അഹമ്മദ് വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |