
മാള : മാള വടമ സ്വദേശിനിയായ മേജർ ജനറൽ പി.ഡി.ഷീന ഇന്ത്യൻ മിലിട്ടറി നഴ്‌സിംഗ് സർവീസിലെ (എം.എൻ.എസ്) ഏറ്റവും ഉന്നതമായ പദവിയായ അഡീഷണൽ ഡയറക്ടർ ജനറലായി ഡൽഹിയിൽ ചുമതലയേറ്റു. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ മാട്രനായിരുന്നു പി.ഡി.ഷീന. 1985ൽ സൈനിക നഴ്‌സിംഗ് സർവീസിൽ പ്രവേശിച്ച ഷീന ഓങ്കോളജി നഴ്‌സിംഗിൽ മുംബയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും വിദഗ്ദ്ധ പരിശീലനം നേടി. പിന്നീട്, പുനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ പി.ജി ഡിപ്ലോമ പൂർത്തിയാക്കി. സൈനിക ആശുപത്രികളിലെ പദവികൾക്ക് ശേഷം 20 വർഷത്തോളം ഓങ്കോളജി നഴ്‌സിംഗിലും സേവനമനുഷ്ഠിച്ചു. കശ്മീരിലെ ഉധംപൂർ സൈനിക ആശുപത്രിയുടെ പ്രിൻസിപ്പൽ മേട്രനായി സേവനമനുഷ്ഠിച്ച പി.ഡി.ഷീന, വിവിധ സൈനിക മേധാവിത്വ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഭർത്താവായ ജോയ് ചേര്യേക്കര ഡൽഹിയിൽ നിന്നും ജോലിയിൽ നിന്ന് വിരമിച്ച ശേഷം സാമൂഹ്യപ്രവർത്തനവുമായി നാട്ടിലുണ്ട്. മക്കളായ അനശ്വരയും അഷ്‌കിനും വിദേശത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |