തൃശൂർ : ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വി.സജു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി.പി.ശ്രീദേവി വിഷയാവതരണം നടത്തി. ഡെ. ഡി.എം.ഒ ഡോ.എൻ.എ.ഷീജ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ കാൻസർ കെയർ കാമ്പയിൻ സന്ദേശം നൽകി. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശാലിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമൽ റാം, പി.കെ.അഭിലാഷ്, സീതാലക്ഷ്മി,
ഡോ.വി.കെ.മിനി, ഡോ.കെ.എൻ.സതീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |