SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

ഗവ. ലോ കോളേജിൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം: നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

fight
1

  • 5, 6, 7 തീയതികളിലെ പരീക്ഷകൾ മാറ്റി

തൃശൂർ: ഗവ. ലോ കോളജിൽ പരീക്ഷാഹാളിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വിദ്യാർത്ഥികൾ തമ്മിൽ തുടങ്ങിയ തർക്കം എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ കലാശിച്ചു. ഇതേത്തുടർന്ന് നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. എസ്.എഫ്.ഐക്കാരായ മുഹമ്മദ് റുവൈസ്, പി.ബി.ഭരത് രാജ്, മാനവ് മധു എന്നിവരെയും കെ.എസ്.യു പ്രവർത്തകനായ മോസസ് സോജനെയുമാണ് സസ്‌പെൻഡ് ചെയ്തത്.
നാലുപേരും ബി.ബി.എ എൽ.എൽ.ബി അഞ്ചുവർഷ കോഴ്‌സിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ്. സംഘർഷ സാദ്ധ്യതയുള്ളതിനാൽ കനത്ത പൊലീസ് കാവലിലാണ് കോളേജ്. ഇന്നലെ രാവിലെ 11.10 ഓടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്വമേധയാ എടുത്തത് ഉൾപ്പെടെ മൂന്ന് കേസും സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷയിൽ മോസസിന്റെ സീറ്റിൽ മാനവ് ഇരുന്നത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് കാരണമെന്നാണ് കെ.എസ്.യു ആരോപണം. എന്നാൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിന്റെ തുടർച്ചയാണിതെന്നും മാനവിനെ മോസസ് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ പക്ഷം. വാക്കുതർക്കം അടിപിടിയിൽ കലാശിച്ചതോടെ പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി. സംഘർഷത്തിൽ ആർക്കും ഗുരുതര പരിക്കില്ല. സംഘർഷത്തെ തുടർന്ന് ലോ കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. 5, 6, 7 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL