SignIn
Kerala Kaumudi Online
Thursday, 22 October 2026 12.16 PM IST

വിമുക്തി പുരസ്‌കാര വിതരണം

vimukthi
1

തൃശൂർ: വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾക്ക് നൽകുന്ന വിമുക്തി ജില്ലാതല പുരസ്‌കാര വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. സർക്കാരിന്റെ എക്‌സൈസ് വിമുക്തി മിഷനും വിദ്യാഭ്യാസ വകുപ്പും സന്നദ്ധ സംഘടനയായ ബോസ്‌കോ ഡ്രീം പദ്ധതിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ.കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി. ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സരിത രവീന്ദ്രൻ മുഖ്യാതിഥിയായി. ഫാ.സിറിൾ ഇടമന മുഖ്യപ്രഭാഷണം നടത്തി. അസി. എക്‌സൈസ് ഓഫീസറുമായ പി.കെ.സതീഷ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ അജിതകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.എ.അൻസാർ, ജോയേൽ കെ.സാജു, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.സുഭാഷ്, കെ.ഷഫീഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL