തൃശൂർ: കൊക്കാലെ മുതൽ തൃശൂർ റൗണ്ട് വരെ കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനായി കുറുപ്പം റോഡും പൊളിച്ചു തുടങ്ങി. ഇന്നലെ രാവിലെയോടെ ചെട്ടിയങ്ങാടിയിലെ മാരിയമ്മൻ കോവിലിന് സമീപം മുതലാണ് പൊളിക്കൽ പ്രവൃത്തി തുടങ്ങിയത്.
ഇതിനിടെ വൈകിട്ട് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള എമറാൾഡ് ഹോട്ടലിന് മുൻപിൽ ഒരു വാഹനം കേടായതും നഗരത്തെ കുരുക്കിലാക്കി. പൂത്തോൾ ഭാഗത്ത് നിന്നും വരുന്ന ബസുകളെ ദിവാൻജി മൂലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എമറാൾഡ് ഹോട്ടലിന് മുൻപിലൂടെ വെളിയന്നൂർ റോഡ് വഴിയായിരുന്നു പോയിരുന്നത്.
വാഹനം തകരാറിലായതോടെ കുറച്ചുനേരം സ്വരാജ് റൗണ്ടിലേക്കുള്ള വാഹനങ്ങൾ ദ്വാരക ഹോട്ടൽ വഴിതിരിഞ്ഞ് മാരാർ റോഡ് വഴി കടത്തിവിട്ടിരുന്നു. ചെട്ടിയങ്ങാടിയിൽ നിന്നും കെ.എസ്.ആർ.ടി.സി റിംഗ് റോഡിലേക്കുള്ള ഭാഗം പൊളിക്കുന്നതിന്റെ ഭാഗമായി പൂത്തോൾ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസ് റോഡിലൂടെ മാത്രം പോകുമ്പോൾ കോർപറേഷന് മുൻപിലും കുരുക്കുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |