വടക്കാഞ്ചേരി: കുമ്പളങ്ങാട് ഡംപ് സൈറ്റിൽ 2500 ടൺ മാലിന്യം ബയോമൈനിംഗ് പൂർത്തീകരിച്ചു. 20 ടൺ മാലിന്യമടങ്ങുന്ന ആദ്യ ലോഡ് തമിഴ്‌നാട് ഡാൽമിയ പുരം സിമന്റ് കമ്പനിയിലേക്ക് കയറ്റി അയച്ചു. 2.75 ഏക്കർ സ്ഥലത്താണ് നഗരസഭ ബയോമൈനിംഗ് നടത്തുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്. ഡബ്ലിയു.എം.പി ഫണ്ടിൽ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് മൈനിംഗ്. മുപ്പത് വർഷത്തോളം പഴക്കമുള്ള ഏകദേശം 15,000 ടൺ മാലിന്യമാണ് ബയോമൈനിംഗ് നടത്തുന്നത്. നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ഷീല മോഹൻ, എ.എം.ജമീലാബി, കവിത, കെ.കെ.മനോജ്, സിദ്ധിക്കുൾ അക്ബർ, ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |