തൃശൂർ: ശാരീരിക, മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മിഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകും. പുരസ്‌കാരത്തിനായി നാമനിർദേശം നൽകുകയോ സ്വമേധയാ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ദ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് പുരസ്‌കാരം നൽകുന്നത്. യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾക്ക് 15,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തികൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ കേരള സംസ്ഥാന യുവജന കമ്മfഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകാം. അവസാന തീയതി ഫെബ്രുവരി 8.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |