തൃശൂർ : സിർജീനിയ യൂത്ത് ഫോറവും ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഇന്നും നാളെയും സാഹിത്യ അക്കാഡമിയിൽ നാഷണൽ ക്യാമ്പസ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഇന്ന് രാവിലെ പത്തിന് സംവിധായകൻ വിനോദ് ലീല ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 22 ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിനടക്കം വിവിധ പുരസ്കാരങ്ങൾ സമ്മാനിക്കും. ഏഴിന് വൈകിട്ട് 3.30ന് സംവിധായകൻ ജിഷോ ആന്റണി സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകും. ഇന്ന് വൈകിട്ട് 5.30ന് ജൂറി ചെയർപേഴ്സൺ കൃഷാന്ദ് സംവിധാനം ചെയ്ത സംഘർഷ ഘടന എന്ന ചിത്രം പ്രത്യേകം പ്രദർശിപ്പിക്കും. ഫോൺ : 7012534176.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |