SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

'കാട്ടാനആക്രമണം: വിദേശ പൗരൻ കൊല്ലപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണം'

1
1

തൃശൂർ: വാൽപ്പാറയിൽ കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ വിദേശ പൗരൻ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. നിർദ്ദേശം അവഗണിച്ച് വിദേശ പൗരൻ യാത്ര ചെയ്‌തെന്നാണ് വനപാലകർ പറയുന്നത്. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന ജനരോഷത്തിന് തടയിടാനാണ് ഇതെന്നാണ് സംശയം. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ മാധവ് ഗാഡ്ഗിൽ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊന്നിനും സർക്കാരുകൾ തയ്യാറാകുന്നില്ല. വന്യമൃഗങ്ങളുടെ ശല്യം ടൂറിസം മേഖലയെയും ബാധിക്കുന്നു. വിദേശ പൗരന്റെ മരണം വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിനെ ബാധിക്കുമെന്നും യൂജിൻ മോറേലി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL