ചാവക്കാട്: കോഴിക്കുളങ്ങര മകരഭരണി ഉത്സവത്തിന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രൊബേഷണറി പൊലീസ് ഇൻസ്‌പെക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ചാവക്കാട് മണത്തല സിംഗർ ലൈൻ റോഡിലുള്ള ഊരുപ്പറമ്പിൽ അജിത്തിനെ (26)യാണ് ചാവക്കാട് എസ്.എച്ച്.ഒ: വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൊബേഷണറി പൊലീസ് എസ്.ഐ: വിഷ്ണു എസ്.നായരെ വലതു കൈയിൽ കല്ലുകൊണ്ട് ഇടിക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ആയിരുന്നു. സംഭവ ശേഷം പ്രതി സ്ഥലത്തുനിന്നും മുങ്ങി. അന്വേഷണം ഊർജിതമാക്കി വരുന്നതിനിടയിൽ പ്രതി സ്വമേധയ സ്റ്റേഷനിൽ നേരിട്ട് ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |