SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

പൊതുയിടം ശുചീകരിച്ചു

cleaning

ചാലക്കുടി: അമ്പ് തിരുനാളിന് ശേഷം നഗരത്തിലെ പൊതുയിടങ്ങളിൽ നിറഞ്ഞ മാലിന്യങ്ങൾ നീക്കാൻ
നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും രംഗത്തിറങ്ങി. ശുചീകരണത്തൊഴിലാളികളും ഹരിത കർമ്മസേനയും ദൗത്യത്തിൽ പങ്കാളികളായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമ്മസേനാ അംഗങ്ങൾ നീക്കി. മാർക്കറ്റ് റോഡ്, ഓർഡ് എൻ.എച്ച്, പൊലീസ് സ്റ്റേഷൻ റോഡ്, സൗത്ത് ജംഗ്ഷൻ എന്നിവിടങ്ങൾ ശുചീകരിച്ചു. ശുചീകരണം
അടുത്ത ദിവസങ്ങളിലും തുടരും. നഗരസഭ ചെയർപേഴ്‌സൻ ഷിബു വാലപ്പന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ദിപു ദിനേശ്, വികാരി ഫാ. വർസ് പാത്താടൻ, ആലീസ് ഷിബു, നിത പോൾ, റോസി ലാസർ, സൂസി സുനിൽ, സൂസമ്മ ആന്റണി, ജിതി രാജൻ, ഹെൽത്ത് സൂപ്പർവൈസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL