ചെങ്ങാലൂർ : ചെങ്ങാലൂർ മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുന്നതിൽ സ്ഥലം എം.എൽ.എയുടേയും എം.പിയുടേയും അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെങ്ങാലൂർ ശാന്തിനഗറിൽ നിന്നും പമ്പ് ഹൗസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ഷാജു കാളിയേങ്കര, കെ.ജെ.ജോജു, വി.കെ.വേലുക്കുട്ടി, ഷൈനി ജോജു, രജനി സുധാകരൻ, രതി ബാബു, പ്രീതി ബാലകൃഷ്ണൻ, ജെയിംസ് പറപ്പുള്ളി, ജെസ്റ്റിൻ ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |