SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

ജൽജീവനായി കുഴിച്ച റോഡുകൾ നന്നാക്കും: മന്ത്രി

roshy
1

ചാലക്കുടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിയ്ക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടിയും ഇവയുടെ പൂർത്തീകരണത്തിന് അടിയന്തര പ്രാധാന്യവും നൽകും. നിർമ്മാണം നടന്ന പ്രവൃത്തികളുടെ പണം ലഭിക്കാത്തതാണ് റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് തടസമായി കരാറുകാർ പറയുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള തുടർപരിപാലനത്തിന് പഞ്ചായത്തുകൾ തുക വകയിരുത്തിയിട്ട് റീസ്റ്റോറേഷൻ പ്രവൃത്തികൾ പൂർത്തീകരിക്കാത്തതു മൂലം വിനിയോഗിക്കുന്നതിന് തടസമായിരിക്കുകയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL