തൃശൂർ : നവലിബറൽ നയങ്ങളും ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രവും ചേർന്ന് വികസിപ്പിക്കുന്ന നവ വിദ്യാഭ്യാസ നയം വികല വികസന മാതൃകയ്ക്ക് ഉദാഹരണമാണെന്ന് സി.പി.എം. കേരളത്തിന് പുറത്ത് വളർന്നുകൊണ്ടിരിക്കുന്ന ഇത്തരം വികല വികസന മാതൃകകൾ തിരുത്തപ്പെടേണ്ടതാണെന്നും സി.പി.എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം വികസിപ്പിച്ചെടുത്ത പൊതുവിദ്യാഭ്യാസം ജനകീയവും മതനിരപേക്ഷവും ജനാധിപത്യപരവുമാണ്. നവകേരളമെന്നത് കേവല സ്വപ്നമല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ നയങ്ങളിലൂടെ വികസിച്ച് വന്ന യാഥാർത്ഥ്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ സാമ്രാജ്യത്വം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന അറിവിന്റെ കുത്തകവത്കരണത്തിന്റെ അപകടങ്ങളെ തുറന്ന് കാണിക്കുകയും ചെറുക്കുകയും ചെയ്യുന്ന ജ്ഞാനരൂപ വികസന ബിംബങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നതെന്നും പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |