SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

പൊളിച്ചെഴുത്ത് : ഏഴ് ഏരിയ സെക്രട്ടറിമാർ, പത്ത് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ 46 അംഗ ജില്ലാ കമ്മിറ്റി

nethakkal
1

തൃശൂർ : സമ്പൂർണ പൊളിച്ചെഴുത്തിലൂടെ ഏരിയ സെക്രട്ടറിമാരക്കം പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സി.പി.എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.വർഗീസ്, മുരളി പെരുനെല്ലി, പി.എം.അഹമ്മദ്, സി.കെ.വിജയൻ, പി.ആർ.വർഗീസ് മാസ്റ്റർ, ബി.ഡി.ദേവസി, വർഗീസ് കണ്ടംകുളത്തി, കെ.വി.ഹരിദാസ്, പി.ബി.അനൂപ്, കെ.പി.പോൾ എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ പത്ത് പുതുമുഖങ്ങൾ ഇടം നേടി.
ഏഴ് പേർ ഏരിയ സെക്രട്ടറിമാരും രണ്ട് പേർ ഡി.വൈ.എഫ്.ഐയിൽ നിന്നുള്ളവരും യു.ആർ.പ്രദീപ് എം.എൽ.എയുമാണ് ജില്ലാ കമ്മിറ്റിയിലെത്തിയത്. കെ.ഡി.ബാഹുലേയൻ, ടി.ടി.ശിവദാസൻ, ടി.കെ.സന്തോഷ്, വി.എ.മനോജ് കുമാർ, എം.എസ്.പ്രദീപ് കുമാർ, എൻ.എൻ.ദിവാകരൻ, കെ.എസ്.സുഭാഷ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ ഏരിയ സെക്രട്ടറിമാർ. ഡി.വൈ.എഫ്.ഐ നേതാക്കളായ ഗ്രീഷ്മ അജയഘോഷ്, ആർ.എൽ.ശ്രീലാൽ എന്നിവരും ജില്ലാ കമ്മിറ്റിയിലുണ്ട്. സമ്മേളനം ആരംഭിക്കും മുൻപ് പാർട്ടി നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ടവരാണ് വർഗീസ് കണ്ടംകുളത്തി, കെ.പി.പോൾ, കെ.വി.ഹരിദാസ്, പി.ബി.അനൂപ് എന്നിവർ.
പുതിയ ജില്ലാകമ്മിറ്റി : യു.പി.ജോസഫ്, കെ.കെ.രാമചന്ദ്രൻ, കെ.വി.അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി. പി.കെ.ഡേവിസ്, പി.കെ.ഷാജൻ, എ.എസ്.കുട്ടി, കെ.എഫ്.ഡേവിസ്, കെ.വി.നഫീസ, ടി.കെ.വാസു, ടി.എ.രാമകൃഷ്ണൻ, ടി.വി.ഹരിദാസ്, ഡോ.ആർ.ബിന്ദു, പി.എ.ബാബു, പി.കെ.ചന്ദ്രശേഖരൻ, സി.സുമേഷ്, മേരി തോമസ്, എം.കൃഷ്ണദാസ്, എം.രാജേഷ്, പി.കെ.ശിവരാമൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, പി.എൻ.സുരേന്ദ്രൻ, കെ.വി.രാജേഷ്, കെ.കെ.മുരളീധരൻ, എം.എൻ.സത്യൻ, കെ.രവീന്ദ്രൻ, കെ.എസ്.അശോകൻ, എം.എ.ഹാരീസ് ബാബു, എ.എസ്.ദിനകരൻ, ടി.ശശിധരൻ, എം.ബാലാജി, എം.കെ.പ്രഭാകരൻ, ഉഷ പ്രഭുകുമാർ, വി.പി.ശരത്ത് പ്രസാദ്, ഉല്ലാസ് കളക്കാട്ട്, കെ.ആർ.വിജയ, കെ.ഡി.ബാഹുലേയൻ, ടി.ടി.ശിവദാസൻ, ടി.കെ.സന്തോഷ്, വി.എ.മനോജ് കുമാർ, എം.എസ്.പ്രദീപ് കുമാർ, എൻ.എൻ.ദിവാകരൻ, കെ.എസ്.സുഭാഷ്, ഗ്രീഷ്മ അജയഘോഷ്, ആർ.എൽ.ശ്രീലാൽ, യു.ആർ.പ്രദീപ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL