SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

'തീരദേശ ഹർത്താൽ വിജയിപ്പിക്കണം'

harthal
1

തൃശൂർ : കടലും കടലോരവും തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ 27ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ധന, മൂലധന ശക്തികൾക്ക് വേണ്ടി കടലും കടലോരവും തീറെഴുതിയാൽ പ്രവചനാതീതമായ പ്രകൃതി പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. കിലോമീറ്ററുകളോളം ദൈർഘ്യമുള്ള കേരളതീരത്ത് പ്ലേസർ മിനറൽ എന്നറിയപ്പെടുന്ന കരിമണൽ, ഇൽമണേറ്റ്, മോണോസൈറ്റ്, റൂട്ടൈൽ, സിർകോൺ തുടങ്ങിയ അപൂർവയിനം ധാതുക്കളും പുറംകടലിൽ 745 ദശലക്ഷം ടൺ കടൽമണലും ഉണ്ടെന്നാണ് കണ്ടെത്തൽ. കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിറുത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL