SignIn
Kerala Kaumudi Online
Saturday, 24 October 2026 1.48 AM IST

ലഹരിമുക്ത പ്രതിജ്ഞയുമായി ദേവമാതയിലെ വിദ്യാർത്ഥികൾ

devamatha
1

തൃശൂർ: മയക്കുമരുന്നിനെതിരെ ദേവമാതയിലെ വിദ്യാർത്ഥികൾ രംഗത്ത്. പ്രൗഡ് ഒഫ് കേരളയും സ്റ്റുഡന്റ് പൊലീസ് കേഡറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം പദ്ധതി 13ന് രാവിലെ 11.30ന് ദേവമാത സ്‌കൂളിൽ നടത്തും. മുൻമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പത്മശ്രീ നേടിയ ഐ.എം.വിജയനെ ആദരിക്കും. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷനാകും. സി.എം.ഐ ദേവമാത സോഷ്യൽ അപ്പസ്തലേറ്റ് കൗൺസിലർ ഫാ. ജോർജ് തോട്ടാൻ, ദേവമാത സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ, മുൻ എം.എൽ.എ: ടി.വി.ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL