
തൃശൂർ: ശാന്തിഗിരി പൂജിത പീഠം സമർപ്പണ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഏരിയതല സത്സംഗം ജനനി കല്പന ജ്ഞാന തപസ്വിനി ഉദ്ഘാടനം നിർവഹിച്ചു. തങ്ങാലൂർ ബ്രാഞ്ചാശ്രമത്തിലെ സത്സംഗത്തിൽ സ്വാമി മധുരനാദൻ ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. സ്വാമി മുക്തചിത്ത ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. സ്വാമി നിത്യപ്രകാശ ജ്ഞാന തപസ്വി മുഖ്യാതിഥിയായി. മുരുകൻ, ഏരിയ സീനിയർ മാനേജർ സി.എസ്.രാജൻ, പി.സി.കൃഷ്ണദാസ് (വിശ്വ സാംസ്‌കാരിക നവോത്ഥാന കേന്ദ്രം) ആർ.കെ.രമണി (മാതൃ മണ്ഡലം )എന്നിവർ പ്രസംഗിച്ചു. ശിഷ്യപൂജിത ആത്മീയ അവസ്ഥകൾ കടന്ന് ഗുരുസ്ഥാനീയയായ പുണ്യദിനത്തിന്റെ സ്മരണയിൽ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ 22നാണ് പൂജിതപീഠം സമർപ്പണാഘോഷം. അർദ്ധവാർഷിക കുംഭമേളയോടെ പൂജിതപീഠം സമർപ്പണം സമാപനമാകും.
പടം
ശാന്തിഗിരി പൂജിത പീഠം സമർപ്പണ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഏരിയതല സത്സംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |