
തൃശൂർ: സാഹിത്യവും കലയും ഘടനാപരമായി പൊളിച്ചെഴുതി ഇന്ദ്രിയാനുഭവമാക്കി മാറ്റാതെ എ.ഐ കാലത്ത് കവിതയ്ക്കും സാഹിത്യത്തിനും നിലനിൽക്കാനാവില്ലെന്ന് കവി പി.പി. രാമചന്ദ്രൻ. അയനം എ. അയ്യപ്പൻ കവിതാപുരസ്‌കാരം ടി.പി. വിനോദിന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ അലി അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ലോകത്തിന്റെ കാവ്യഭാവനയെ ശാസ്ത്രീയമായ യുക്തിയും സൂക്ഷ്മതയും കലർത്തി ധൈഷണികമായി അവതരിപ്പിക്കുന്ന രചനാ രീതിയാണ് പുതിയ കാലകവിതയുടെ മുഖമുദ്രയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അൻവർ അലി പറഞ്ഞു. എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട്, ടി.ജി. അജിത, കല സജീവൻ, ടി.പി. ബെന്നി, യു.എസ്. ശ്രീശോഭ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |