
തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ പൂർണമായി വഞ്ചിച്ചെന്ന് ആരോപിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. സുന്ദരൻ ഉദ്ഘാടനം ചെയ്തു. കനകപ്പിള്ളി ഗോപിനാഥൻ അദ്ധ്യക്ഷനായി. കെ.ജി. ഉണ്ണിക്കൃഷ്ണൻ, വി.സി. ജോൺസൻ, എ.ജി. നാരായണൻ, പി.ആർ. സത്യനാഥൻ, കെ. മോഹന സുധൻ, ഐ. മുഹമ്മദ് മാസ്റ്റർ, ഡോ. വി.എം. മനോഹരൻ, കെ.ഡി. മേരി, പി.എസ്. ഭവാനി, പ്രൊ. യു.എസ്. മോഹനൻ, സി.കെ. മണി, എം. എസ്. രാധാകൃഷ്ണൻ, ടി. കൃഷ്ണകുമാർ എം.എം. ജോർജ്, വി. ജയച ന്ദ്രൻ, ടി. ശിവദാസൻ, ടി.സി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |