SignIn
Kerala Kaumudi Online
Saturday, 24 October 2026 2.45 PM IST

ഉത്രാളിക്കാവിൽ പൂരം പറപുറപ്പാട് വെടിക്കെട്ടിന് അനുമതി

മണലിത്തറ വിഭാഗം സാമ്പിൾ വെടിക്കെട്ടിനും


വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ പൂരം പറപുറപ്പാട് ദിന വെടിക്കെട്ടിനും മച്ചാട് മാമാങ്കം മണലിത്തറ വിഭാഗം സാമ്പിൾ വെടിക്കെട്ടിനും ഹൈക്കോടതിയുടെ അനുമതി. ഇരുവെടിക്കെട്ടുകൾക്കും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പൂരം ഏകോപന സമിതിയും മാമാങ്ക കമ്മിറ്റിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താൻ ആവശ്യമായ സൗകര്യം ഉണ്ടായിട്ടും അനുമതി നിഷേധിച്ചത് ശരിയായ നടപടിയല്ലെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ഉത്രാളിക്കാവിൽ പൂരം കോ-ഓർഡിനേഷൻ കമ്മിറ്റി 18 ന് പുറപ്പാടിനുശേഷവും മണലിത്തറ കേറ്റിപ്പാടം ഗ്രാമസമുച്ചയത്തിൽ ദേശം 16ന് വൈകീട്ട് 8.30 നുമാണ് വെടിക്കെട്ട് നടത്തുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും തഹസിൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ എ.ഡി.എം അനുമതി നിഷേധിച്ചത്. പെസൊ ചട്ടമനുസരിച്ചു അംഗീകൃത മാഗസിൻ ഉത്രാളിക്കാവിലുണ്ട്. മറ്റു ജില്ലകളിൽ നിന്നും കാണികളെത്തുമെന്നതിനാൽ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാവില്ല, 2024 ലെ പെസൊ നിയമ ഭേദഗതി തുടങ്ങി കാരണങ്ങൾ ചുണ്ടിക്കാട്ടിയാണ് എ.ഡി.എം അപേക്ഷ തള്ളിയത്.

മച്ചാട് മാമാങ്കം വെടിക്കെട്ടിന് അനുമതിയില്ല

പുന്നംപറമ്പ് : മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് സാമ്പിൾ വെടിക്കെട്ട് ദിനമായ 16 നും മാമാങ്ക ദിനമായ 18 നും വെടിക്കെട്ട് നടത്താൻ അനുമതിക്കായി മാമാങ്ക കമ്മിറ്റി സമർപ്പിച്ച അപേക്ഷ ജില്ലാ ഭരണകൂടം തള്ളി. പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളിയാണ് അനുമതി നിഷേധിച്ചത്. സ്ഫോടക വസ്തു ചട്ടങ്ങളിലെ ഭേദഗതി നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ ചട്ടവും നിയമവും അനുശാസിക്കുന്ന രേഖകളുടെ അഭാവത്തിൽ വെടിക്കെട്ടിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL