SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

ഭരണം നഷ്ടപ്പെട്ടതോടെ എസ്.എഫ്.ഐക്ക് ഭ്രാന്തിളകി : ചെന്നിത്തല

തൃശൂർ : കലാലയങ്ങളിൽ എസ്.എഫ്.ഐയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടതിലൂടെയുണ്ടായ ഭ്രാന്താണ് അക്രമങ്ങൾ അഴിച്ചുവിടാൻ കാരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. ഭരണം നഷ്ടപ്പെട്ടതോടെ പൊലീസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കെ.എസ്.യു ശക്തമായി പ്രതിഷേധിക്കും. വിദേശ സർവകലാശയ്‌ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ ഇപ്പോൾ എന്തെടുക്കുകയാണ്. പ്രതികരണ ശേഷി ഇല്ലാത്ത സംഘടനയായി എസ്.എഫ്.ഐ മാറിയെന്നും ചെന്നിത്തല പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL