
മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്റെയും പൂമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കിടപ്പ് രോഗികളുടെ കൂട്ടായ്മ പാലിയേറ്റീവ് സ്നേഹ സംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ഉദ്ഘാടനം ചെയ്തു. മെറീന ബാബു അദ്ധ്യക്ഷയായി. അഡ്വ. ബിജു വർഗീസ്, സുമ സുരേന്ദ്രനാഥ്, മനോജ് കുഴിപറമ്പിൽ, ഇ.ടി. ബിജു, ബിന്ദു എന്നിവർ പങ്കെടുത്തു. ഡോ. ബിനീത അവതരിപ്പിച്ച ഗാനങ്ങളും ഭിശേഷി കുട്ടികളുടെ സംഘമായ 'പൂമ്പാറ്റ ' അവതരിപ്പിച്ച ശിങ്കാരിമേളം, പാട്ട്, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ഡോ. എം.എ. താര, നഴ്സ് സെൽവി എന്നിവർ സംസാരിച്ചു. ഡയപ്പറുകൾ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മൻസൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജുവിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |