തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ഇന്ന് പ്രവർത്തനം ആരംഭിക്കും. സംസ്ഥാന സർക്കാറിന്റെ വിജ്ഞാന കേരളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുഴയ്ക്കലിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിന് മാർഗനിർദ്ദേശം നൽകുന്നതിനും തൊഴിൽ ദാതാക്കളെ തൊഴിലന്വേഷകരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നതിനുമായി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ക്യാമ്പയിനാണ് വിജ്ഞാന കേരളം.
ജോബ് സ്റ്റേഷൻ ഉദ്ഘാടനം രാവിലെ 10.30നു ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ലീല രാമകൃഷ്ണൻ നിർവഹിക്കും. 'ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ'ത്തിൽ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനും ജോബ് സെന്റർ സഹായം നൽകും. നൈപുണ്യ വികസനത്തിനുതകുന്ന കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിനും ജോബ് സ്റ്റേഷനിൽ സഹായം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |