പാറളം: എ ഗ്രേഡ് നേടിയ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പാറളം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും അംഗൻവാടികളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് ശുചിത്വമാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജസംരക്ഷണം, ജൈവവൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് എ ഗ്രേഡ്. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷത വഹിച്ചു. ആശ മാത്യു, കെ.പ്രമോദ്,അനിത മണി,സ്മിനു മുകേഷ്, ജൂബി മാത്യു, പി.കെ. ലിജീവ്, രമ്യ പി.സുശീൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |