
വടക്കാഞ്ചേരി : വാഴാനി ഡാം സംഗീത ജലധാര നിർമ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് 7 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ 5.99 കോടി രൂപ ചെലവഴിച്ച് വാഴാനി ഡാമിനോട് ചേർന്നുള്ള നാല് ഏക്കർ പൂന്തോട്ടത്തിലാണ് സംഗീത ജലധാര ഒരുക്കുന്നത്. ചടങ്ങിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി അദ്ധ്യക്ഷനാകും. കെ രാധാകൃഷ്ണൻ എം.പി, എ.സി.മൊയ്തീൻ എം.എൽ.എ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, ടി. വി. സുനിൽ കുമാർ പങ്കെടുക്കും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, ടി. വി. സുനിൽ കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |