
ചാത്തക്കുടം: പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് പിടിക്കപ്പറമ്പ് മഹാദേവക്ഷേത്രത്തിലെ പൂരപ്പന്തലിന്റെ തറക്കല്ലിടൽ മേള പ്രമാണി പെരുവനം കുട്ടൻമാരാർ നിർവഹിച്ചു. വത്സൻ മൂർക്കത്ത് അദ്ധ്യക്ഷനായി. ചടങ്ങിൽ കെ. കെ. രാമചന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, ബ്ലോക്ക് മെമ്പർ എൻ.ടി.സജീവൻ, കവിതാ ജോസ്, ദേവസ്വം ഓഫീസർ യു. അനിൽകുമാർ,ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടലാത്ത്, മനോജ് കടവിൽ, അനിലൻ കടവിൽ എന്നിവർ പങ്കെടുത്തു. പിടിക്കപ്പറമ്പ് പൂരത്തിന്റെ ദീർഘകാലം പ്രസിഡന്റായിരുന്ന പ്രെഫ: സുകുമാരൻ മൂർക്കത്തിന്റെ സ്മരണാർത്ഥമാണ് പൂരം പന്തൽ ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |