
വേലൂർ: വേലൂർ പഞ്ചായത്തിലെ തണ്ടിലം പാടശേഖരത്തിലെ രണ്ടര ഏക്കർ പാടം ഫാ. ഡേവിസ് ചിർമലിന്റെ നേതൃത്വത്തിൽ നല്ലിടയൻ കർഷക കൂട്ടായ്മ ഏറ്റെടുത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വിഷുവിന് വിളവെടുപ്പാണ് ലക്ഷ്യം. നടീൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറി കൃഷിയുടെ ചെലവുകൾക്ക് പഞ്ചായത്ത് തലത്തിൽ സബ്സിഡികൾ നൽകിക്കൊണ്ട് സാമ്പത്തിക സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി പറഞ്ഞു. ഫാ.ഡേവിസ് ചിറമൽ അദ്ധ്യക്ഷനായി. ചടങ്ങിൽ ഷേർലി ദിലീപ് കുമാർ, ജൂലി തമ്പി, പി.വി.ഔസേപ്പ്, സി.വി.റെന്നി, സിജോ ജോസ്, ദിലീപ് കുമാർ, വത്സ ജോസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |