SignIn
Kerala Kaumudi Online
Saturday, 24 October 2026 5.59 AM IST

കൊറ്റമ്പത്തൂർ കാട്ടുതീ ദുരന്തത്തിന് അഞ്ചാണ്ട്

photo-
രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച പൂങ്ങോട് ഫോറസ്റ് സ്റ്റേഷന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം

ദേശമംഗലം : കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് മരണപ്പെട്ടവരുടെ ഓർമ്മയ്ക്ക് പൂങ്ങോട് ഫോറസ്റ്റ് ഓഫീസിൽ അഞ്ചാമത് രക്തസാക്ഷി ദിനാചരണം നടത്തി. പൂങ്ങോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. കാട്ടുതീയിൽ അത്ഭുതകരമായി രക്ഷപ്പെട്ട വാച്ചർ അച്ചു മാഷ് വാച്ചർമാർക്ക് അനുഭവങ്ങൾ പങ്കുവച്ചു. ഫോറസ്റ്റ് സ്റ്റാഫുകൾ, വാച്ചർമാർ, മരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ടൈൽ വിരിച്ച് നവീകരണം നടത്തി. കെ. വി. ദിവാകരൻ, എം. കെ. വേലായുധൻ, വി.എ. ശങ്കരൻ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL