തൃശൂർ: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിക്കാനിരിക്കെ പല വിദ്യാലയങ്ങളിലും ചോദ്യപേപ്പറുകൾ എത്താത്തത് സർക്കാർ ഇതിന് നൽകുന്ന ഗൗരവം വ്യക്തമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ചോദ്യപേപ്പർ ചോർച്ചയിലൂടെ കഴിഞ്ഞ ടേം പരീക്ഷയുടെ വിശ്വാസ്യത സർക്കാർ തകർത്തിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എസ്. സുഹൈർ, പി.സി. ശ്രീപദ്മനാഭൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, സാജു ജോർജ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോബി കെ.ജെ, എ.എം. ജയ്സൺ, ടി.യു. ജയ്സൺ, സി.ആർ. ജജോ, റെയ്ജു പോൾ, ജസ്ലിൻ ജോർജ്, എം.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |