SignIn
Kerala Kaumudi Online
Saturday, 24 October 2026 5.58 AM IST

മഹാശിവരാത്രി പത്രിക പ്രകാശനം

pathrika
വടക്കുന്നാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ പത്രിക പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്തിന് നൽകി എം.ബി. മുരളീധരൻ നിർവഹിക്കുന്നു.

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ പത്രിക പ്രകാശനം നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്തിന് പത്രിക നൽകിയായിരുന്നു പ്രകാശനം. ദേവസ്വം കമ്മിഷണർ എസ്.ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, കെ. സുനിൽകുമാർ, കെ.ടി. സരിത, എ.പി. സുരേഷ് കുമാർ, കെ.എൻ. ദീപേഷ്, കെ.എൻ. കൃഷ്ണൻ കുട്ടി, ശാസ്തമംഗലം കലാമന്ദിർ ഡാൻസ് സ്‌കൂൾ കലാകാരികളും ചടങ്ങിൽ പങ്കെടുത്തു. 26ന് നടക്കുന്ന മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 12 മുതൽ 26 വരെ നൃത്ത സംഗീതോത്സവം നടന്നുവരികയാണ്. 50ാം ലക്ഷാർച്ചനാ യജ്ഞം 23, 24, 25 തീയതികളിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL