മാള: മാളയിലെ ഹോളി ഗ്രേസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് നിറുത്തിവച്ച കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം ഹൈക്കോടതി നിർദ്ദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും ആരംഭിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെയും കൂടെയെത്തുന്നവരെയും മെറ്റൽ ഡിറ്റക്ടർ സംവിധാനത്തിലൂടെയാണ് ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോളേജിന്റെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 300ഓളം പൊലീസുകാരെ വിന്യസിച്ചും കർശന പരിശോധന ഏർപ്പെടുത്തിയുമാണ് സുരക്ഷ ഉറപ്പാക്കുന്നത്. കനത്ത സുരക്ഷയിലും സംഘർഷത്തിലെ 6-ാം പ്രതിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഷറഫ് കലോത്സവ സ്ഥലത്ത് പ്രവേശിച്ചതിൽ
പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പൊലീസ് പിടികൂടുന്നതിനു മുൻപ് ഇയാൾ രക്ഷപ്പെട്ടു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രതിനിധികളുമായി പൊലീസ് നടത്തിയ ചർച്ചയിൽ സംഘർഷത്തിലെ പ്രതികളും സംഭവത്തിൽ നേരിട്ട് ഇടപ്പെട്ടവരും കലോത്സവത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യാമ്പസിൽ
നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് സംഘാടക സമിതി ഒരു ലക്ഷം രൂപ ചെലവഴിച്ചെന്നും സംഘാടകർ അറിയിച്ചു.
ഇന്നലെ നടന്ന മത്സരങ്ങൾ
നാടൻപാട്ട് , കേരള നടനം
നാടക മലയാളം ഒട്ടൻതുള്ളൽ കഥകളി സംഗീതം (ആൺ) കഥകളി സംഗീതം (പെൺ) കഥകളി (ഗ്രൂപ്പ് സോംഗ് (പാശ്ചാത്യസംഗീതം)
പാശ്ചാത്യസംഗീതം ഗ്രൂപ്പ് സോംഗ് (ഭാരതീയസംഗീതം)
ഫോട്ടോഗ്രാഫി
ഇന്ന് നടക്കുന്ന മത്സരങ്ങൾ
പരിചമുട്ട് കളി
തിരുവാതിരക്കളി
മാർഗംകളി രണ്ടാമൂഴം ദേശഭക്തിഗാനം ഗാനമേള ജനകീയ നൃത്തസംഘം (ആൺകുട്ടികൾ) അർദ്ധ ശാസ്ത്രീയ സംഗീതം. 4 ന് സമാപന സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |