
തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രൻ അവസാനം പാടിയ ' വടക്കുന്നാഥനെ വലംവച്ച് പാടുന്നൊരിടയ്ക്കയാകുവാൻ മോഹം' എന്ന ഭക്തിഗാനം വടക്കുന്നാഥ സന്നിധിയിൽ വച്ച് പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ലളിതയും സംഗീതസംവിധായകൻ വിദ്യാധരൻ മാഷും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. സപസ ക്രീയേഷൻസിനായി വിഷ്ണുദാസ് ചേർത്തലയാണ് ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചത്. കഴിഞ്ഞ നവംബർ 9 ന് തൃശൂർ ഡിജി ട്രാക്ക് സ്റ്റുഡിയോയിലായിരുന്നു റെക്കാഡിംഗ്. മധുപോൾ ഓർക്കസ്‌ട്രേഷൻ നിർവഹിച്ച ഗാനത്തിൽ രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴലും, ദക്ഷിൺ നാരായണിന്റെ വീണയും അകമ്പടിയായി. ശിവരാത്രി പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |