SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

കെ.പി, സ്വന്തം മനസാക്ഷിയോട് നീതി പുലർത്തി: ഷാഫി പറമ്പിൽ

തൃശൂർ: സ്വന്തം മനസാക്ഷിയോട് നീതി പുലർത്തിയ ധീരനായ പൊതുപ്രവർത്തകനാണ് കെ.പി.വിശ്വനാഥനെന്ന് ഷാഫി പറമ്പിൽ എം.പി. തൃശൂർ താലൂക്ക് കോ ഓപറേറ്റീവ് കോളേജ് എഡ്യുക്കേഷണൽ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ അഡ്വ.കെ.പി.വിശ്വനാഥൻ അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം വലിയ ഉത്തരവാദിത്വമാണ്. സ്പീക്കറായിരിക്കെ കെ.പി.വിശ്വനാഥന്റെ രാജി സ്വീകരിച്ചയാളാണ് താനെന്നും നിയമസഭാ റെക്കാഡുകളിൽ ഉൾപ്പെടെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയാണ് അദ്ദേഹമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിന് കെ.പി.വിശ്വനാഥൻ പുരസ്‌കാരം തേറമ്പിൽ കൈമാറി. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസ് വള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി. സജീവൻ, എൻ.ശ്രീകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.വി.കൃഷ്ണൻ നായർ, ജ്യുവൽ ജോൺ ആലപ്പാട്ട്, ഹരീഷ് മോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ. ജേക്കബ്, ജോൺ ഡാനിയേൽ, നിർമല, സഞ്ജിത്ത്, എ.ജി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL