SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

തൃണമൂൽ കോൺഗ്രസ് അംഗത്വവിതരണം

thrinamool

തൃശൂർ: ചേലക്കരയിലെ മുഹമ്മദ് ബഷീറിന് അംഗത്വം നൽകി ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എൻ.കെ.സുധീർ തൃണമൂൽ കോൺഗ്രസ് ജില്ലാതല അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രതിനിധി മുവാഹിദ് നിരീക്ഷകനായി. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മയക്കുമരുന്ന് ഉപയോഗവും അക്രമവും ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തുമുള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. എല്ലാ നിയോജകമണ്ഡലത്തിലും നേതൃയോഗം ചേരാനും മെമ്പർഷിപ്പ് കാമ്പയിൻ നടത്താനും തീരുമാനമായി. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എസ്.ബിജു, രമേശ്, മനാഫ്, പവിത്രൻ, അഡ്വ. പി.കെ.പ്രദീപ്, അജിത, ശ്യാംരാജ്, സമീർ, വൈശാഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, THRINAMOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL