SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 AM IST

നന്ദൻ എളവള്ളിയുടെ ദാരുശില്പങ്ങൾ ഒരുങ്ങി

photo

പാവറട്ടി: പൊന്നാനി തൃക്കാവ് ഭഗവതി ക്ഷേത്രത്തിന്റെയും വിഷ്ണു ക്ഷേത്രത്തിന്റെയും പുനരുദ്ധാരണത്തിന്റെ ഭാഗമായി നമസ്‌കാര മണ്ഡപത്തിലേക്കുള്ള ദാരു ശിൽപ്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. അഷ്ടദിക്ക് പാലകരുടെയും, ബ്രഹ്മാവിന്റെയും ദാരു ശിൽപങ്ങളാണ് നിർമ്മിച്ചത്. പൂർണമായും ആഞ്ഞിലി മരത്തിലാണ് നിർമ്മാണം. ദാരുശിൽപി എളവള്ളി നന്ദനാണ് നിർമ്മിച്ചത്. നന്ദൻ ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം, തിരൂർ തുഞ്ചൻ സ്മാരക മ്യൂസിയം തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി ദാരുശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ദാരുശിൽപി എളവള്ളി നാരായണൻ ആചാരിയുടെ മകനാണ്. വിനോദ് മാരായമംഗലം, നവീൻ, ജയന്തൻ, പ്രസാദ്, ജിത്തു, സന്തോഷ്, ഹരി, സനീഷ് എന്നിവർ സഹായികളായി. തൃക്കാവ് ഈശ്വർ നിവാസിൽ ബാലകൃഷ്ണ സ്വാമിയാണ് വഴിപാടായി സമർപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, NANDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL