
ചാലക്കുടി: കുന്നിശേരി കുടുംബ ട്രസ്റ്റ്, പുരോഗമന കലാസാഹിത്യ സംഘം, പട്ടികജാതി ക്ഷേമ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ കലാഭവൻ മണി അനുസ്മരണവും അവാർഡ് ദാനവും നടക്കും. കലാഭവൻ മണി കുന്നിശ്ശേരി കുടുംബ ട്രസ്റ്റിന്റെ പുരസ്‌കാരം പ്രശസ്ത ഗായകൻ പന്തളം ബാലന് സമ്മാനിക്കും. 10,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. രാവിലെ 10.30ന് രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. മികച്ച നാടക നടനുള്ള പുരസ്‌കാരം നേടിയ പ്രമോദ് വെളിയനാടിനെ ആദരിക്കും. രാജീവ് ആലുങ്കൽ, അഡ്വ. പ്രേംപ്രസാദ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, കെ.എസ്.അശോകൻ, ശാലിനി തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |