SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

കഥകളി സംഗീതജ്ഞനെ ആദരിക്കുന്നു

kathakali

തൃശൂർ: കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ബാബു നമ്പൂതിരിയെ സംഗീതാസ്വാദകരും ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് ആദരിക്കുന്നു. ഏഴിന് സ്വരപ്രസാദം എന്ന പേരിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ രാവിലെ 9 മുതൽ രാത്രി 10.30 വരെയാണ് പരിപാടികൾ. 10ന് വയലിൻ കച്ചേരി, വൈകിട്ട് മൂന്നിന് ബാബു നമ്പൂതിരി സംഗീതം നിർവഹിച്ച കൃഷ്ണലീല ആട്ടക്കഥയുടെ അവതരണം നടക്കും. സമാദരണച്ചടങ്ങിൽ കലാമണ്ഡലം ഗോപി, കൈതപ്രം ദാമോധരൻ നമ്പൂതിരി, പ്രൊഫ. വി.മധുസൂദനൻ നായർ, നടൻ ബാബു നമ്പൂതിരി, ശരത്, വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ, രാജിസ്ട്രാർ ഡോ. രാജേഷ്കുമാർ എന്നിവർ പങ്കെടുക്കുമെന്ന് വിനോദ്, അജേഷ് പ്രഭാകർ, ശ്രീനാഥ്, ഹരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL