SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

വനിതാ ദിനാഘോഷം കേരളവർമയിൽ

womens

തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹർഷം എന്ന പേരിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ആർ.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ സഹകരണത്തോടെ തൃശൂർ കേരളവർമ കോളേജിൽ നാളെ രാവിലെ 10 മുതൽ പരിപാടി ആരംഭിക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വ്യത്യസ്ത പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുമായി സംവദിക്കുന്നതിന് 'സഫലം' ഓപ്പൺ ഫോറം, ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതയെക്കുറിച്ച് സംസാരിക്കുന്നതിനായി 'സാക്ഷ്യം' സംസാരവേദി, സ്വപ്രയത്‌നത്തിലൂടെ നേട്ടങ്ങൾ കരസ്ഥമാക്കിയ വനിതകളെ പരിചയപ്പെടുത്തുന്നതിനായി 'സാദരം' ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL