SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

സ്പോർട്സ് കിറ്റ് വിതരണം

spo

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് നടപ്പാക്കിയ സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. 15 ക്ലബ്ബുകൾക്ക് ക്രിക്കറ്റ് ബാറ്റ്, ക്യാരംബോർഡ്,ചെസ് ബോർഡ്, ഫുട്‌ബാൾ, വോളിബാൾ, ഷട്ടിൽ ബാറ്റ്, ആവശ്യമായ നെറ്റുകൾ തുടങ്ങിയവ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എ.അയ്യൂബ്, സി.സി.ജയ, പി.എ.നൗഷാദ്, സെക്രട്ടറി രഹന പി.ആനന്ദ്, വാർഡ് മെമ്പർമാരായ രമ്യ പ്രദീപ്, ഇബ്രാഹിംകുട്ടി, ജിബിമോൾ, മിനി, രേഷ്മ, അസി. സെക്രട്ടറി അബ്ദുല്ല ബാബു,സജീന തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL