SignIn
Kerala Kaumudi Online
Saturday, 24 October 2026 1.49 AM IST

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി തസ്തികകൾ

photo

മുളങ്കുന്നത്തുകാവ് : വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പൂമല കുടുംബാരോഗ്യ കേന്ദ്രത്തിലും മൂന്ന് തസ്തികകൾ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.
അവണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറുടെ തസ്തികയും നഴ്‌സിംഗ് ഓഫീസർ ഗ്രേഡ് 11 തസ്തികയും പൂമല കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിംഗ് ഓഫീസർ ഗ്രേഡ് 11 തസ്തികയുമാണ് അനുവദിച്ചത്.

അവണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.4 കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുകയാണ്. 14 ലക്ഷം രൂപ ചെലവഴിച്ച് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമായ പൂമല ആരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നതായും എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PHC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL