
കൊടുങ്ങല്ലൂർ: അമല ഫെല്ലോഷിപ്പ് കൊടുങ്ങല്ലൂരും അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസ് തൃശൂരും സംയുക്തമായി മേത്തല ബാലാനു ബോധിനി സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വി. ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, കാർഡിയോളജി, ജനറൽ സർജറി, ഇ.എൻ.ടി ,ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ പരിശോധന നടന്നു. അമല കൊടുങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് പി.രാമൻകുട്ടി അദ്ധ്യക്ഷനായി. അമല ഇൻസ്റ്റിറ്റ്യൂട്ട് ജോ. ഡയറക്ടർ ഫാ.ഷിബു പുത്തൻ പുരക്കൽ, സ്മിത ആനന്ദൻ,കെ.പി.തോമാസ് ജോസഫ്, വർഗ്ഗീസ് വടക്കൻ എന്നിവർ സംസാരിച്ചു. പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ടി. മാർട്ടിൻ ,സുധൻ, സിദ്ധാർത്ഥൻ, സി.പി.വേണുഗോപാൽ, ഒ.സി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |