കൊമ്പാടിഞ്ഞാമാക്കൽ: എഴുത്തുകാരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ നോവലിസ്റ്റ് എന്ന നിലയിൽ പരാജയപ്പെടുകയാണെന്ന് പ്രമുഖ നോവലിസ്റ്റ് ഇ.സന്തോഷ് കുമാർ പറഞ്ഞു.കുഴിക്കാട്ടുശ്ശേരി സാഹിതീഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കുമാർ. പരിപാടിയിൽ ബാലകൃഷ്ണൻ അഞ്ചത്ത് അദ്ധ്യക്ഷനായി. സഹൃദയ കോളേജ് മലയാള വിഭാഗം മേധാവി ഡോ.സ്വപ്ന സി.കോമ്പാത്ത് നോവൽ അവതരണം നടത്തി. കവി ജോയ് ജോസഫ് ആച്ചാണ്ടി, ജയപ്രകാശ് ഒളരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഥാകൃത്ത് തുമ്പൂർ ലോഹിതാക്ഷൻ, വി.ആർ.മനുപ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |