തൃശൂർ: മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടന പ്രചരണാർത്ഥം പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു. പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയാണ് സൈക്ലത്തോൺ നടത്തിയത്. സൈക്ലേഴ്സ് തൃശൂർ നേതൃത്വം നൽകിയ സൈക്ലത്തോൺ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. മലയോര ഹൈവേ ഉദ്ഘാടന സംഘാടക സമിതി അംഗങ്ങളായ വി.സി. സുജിത്ത്, ഇ.എം. വർഗീസ് ,കെ. ഇ. പൗലോസ്, കെ.ടി. ജിതിൻ, ബിജുമോൻ, റോബിൻ, ഓ.കെ. മോഹനൻ, പവനൻ, മനു പുതിയമഠം എന്നിവർ സന്നിഹിതരായിരുന്നു. മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം 15ന് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും.മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |