അയ്യന്തോൾ: അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. എം.വി. ഗോപാലകൃഷ്ണൻ, വി.കെ. രാജേന്ദ്രൻ, ടി.ഡി. രാജപ്പൻ, പി.വി. സന്തോഷ്, കെ. അബൂബക്കർ, സി.പി. പോൾസൺ, എ.വി. ഷിബു, വി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. 50 വർഷം പൂർത്തിയാക്കിയ ക്ലാർക്കുമാരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ഭാരവാഹികൾ: ടി.എൻ. രവീന്ദ്രൻ (പ്രസിഡന്റ്), വി. വിശ്വനാഥൻ (സെക്രട്ടറി), വി. സുജിത് കുമാർ (ട്രഷറർ), പി.എൽ. ഷാജു, കൃഷ്ണ ദാസ് (വൈസ് പ്രസിഡന്റുമാർ), പി.കെ. സുരേഷ്, ജലജ മണി (ജോയിന്റെ സെക്രട്ടറിമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |