
തൃശൂർ: രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ കർഷക കോൺഗ്രസ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ മുഖ്യപ്രഭാഷണം നടത്തും. മാന്ദാമംഗലം, ചേരുംകുഴി, മരോട്ടിച്ചാൽ, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കർഷകരാണ് വന്യമൃഗശല്യം മൂലം ദുരിതം അനുഭവിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മോഹനൻ കള്ളാടത്തിൽ, പി.എൻ.വാസുദേവൻ, ഒ.ശോഭചന്ദ്രൻ, ടി.ജി.വിനോദ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |