SignIn
Kerala Kaumudi Online
Saturday, 24 October 2026 4.08 PM IST

ക്ഷീര കർഷകർക്ക് റബർ മാറ്റ് വിതരണം

rub

തൃശൂർ: മാടക്കത്തറ പഞ്ചായത്ത് ക്ഷീരകർഷകർക്ക് തൊഴുത്തിലിടാനുള്ള റബർ മാറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗമായ ഇ.വി.പുഷ്പൻ അധ്യക്ഷനായി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 32 റബർ മാറ്റുകളാണ് 16 കർഷകർക്കായി വിതരണം ചെയ്തത്. അഞ്ച് പശുക്കളെ വളർത്തുന്ന കർഷകർക്കാണ് മാറ്റുകൾ നൽകിയത്. 5000 രൂപ വില വരുന്ന മാറ്റ് 50 ശതമാനം സബ്‌സിസിഡിയിൽ ഗുണഭോക്തൃ വിഹിതമായി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സബ്‌സിഡി നിരക്കിൽ പശു, ആട്, പോത്ത്, കിടാരി, കോഴി എന്നിവയെ വളർത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കിവരുന്നുണ്ട്. തൊഴുത്തില്ലാത്ത കർഷകർക്ക് തൊഴുത്ത് നിർമ്മാണത്തിന് സാമ്പത്തിക സഹായവും പഞ്ചായത്ത് നൽകിവരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL