
തൃശൂർ: പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിൽ തുർച്ചയായി 25 വർഷം സംഗീതക്കച്ചേരി നടത്തിയ പാടുംപാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലിനെ സംഘാടക സമിതി ഭാരവാഹികൾ ആദരിച്ചു. ചെമ്പൈ ഏകാദശി സംഗീതോത്സവ കമ്മിറ്റി ചെയർമാൻ ചെമ്പൈ സുരേഷ്, ചെമ്പൈ വിദ്യാപീഠം രക്ഷാധികാരി ഗായത്രി തമ്പാൻ, സെക്രട്ടറി കീഴത്തൂർ മുരുകൻ എന്നിവർ ചേർന്നാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ഫാ. പോൾ പൂവത്തിങ്കലിന്റെ കച്ചേരിക്ക് വയലാ രാജേന്ദ്രൻ വയലിൻ, ഗുരുവായൂർ സനോജ് മൃദംഗം, വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ഘടം എന്നിവർ മേളമൊരുക്കി. രണ്ടായിരാമാണ്ടിൽ തന്റെ സംഗീതഗുരു പദ്മവിഭൂഷൺ ഡോ. കെ.ജെ.യേശുദാസാണ് ആദ്യമായി ചെമ്പൈ സംഗീതോത്സവത്തിൽ പാടാൻ ക്ഷണിച്ചതെന്ന് ഫാ. പോൾ പൂവത്തിങ്കൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |