
തൃശൂർ: പൊതുവിദ്യാലയങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ വിലയിരുന്നുന്നതിനുള്ള പ്രതിമാസ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതി പ്രകാരം നിലവിൽ ജില്ലയിൽ 48 വിദ്യാലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി യോഗത്തിൽ അറിയിച്ചു. നാല് സ്‌കൂളുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 15 വിദ്യാലയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. പ്ലാൻ ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ചെലവഴിച്ച് നിർമ്മിക്കുന്ന സ്‌കൂളുകളുടെ നിർമ്മാണ പുരോഗതിയും മറ്റും യോഗം വിലയിരുത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി, വിദ്യാകിരണം ജില്ലാ കോ-ഒാർഡിനേറ്റർ എൻ.കെ.രമേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |